Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KM Shaji

കെ.​എം. ഷാ​ജി​യു​ടെ അ​യോ​ഗ്യ​ത ന​ട​പ്പി​ലാ​ക്ക​ണം: എം.​വി. നി​കേ​ഷ് കു​മാ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: അ​ഴി​ക്കോ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​എം. ഷാ​ജി​ക്ക് ഹൈ​ക്കോ​ട​തി വി​ധി​ച്ച ആ​റ് വ​ര്‍​ഷ​ത്തെ അ​യോ​ഗ്യ​ത പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​വി. നി​കേ​ഷ് കു​മാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. 2016-ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് ഇ​പ്പോ​ള്‍ അ​പ്ര​സ​ക്ത​മാ​യെ​ങ്കി​ലും ഷാ​ജി​ക്കെ​തി​രാ​യ അ​യോ​ഗ്യ​ത സം​ബ​ന്ധി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് നി​കേ​ഷ് കു​മാ​റി​ന്‍റെ ആ​വ​ശ്യം.

2016-ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വ​ര്‍​ഗീ​യ​ത പ്ര​ച​രി​പ്പി​ച്ചു എ​ന്ന നി​കേ​ഷ് കു​മാ​റി​ന്‍റെ പ​രാ​തി ശ​രി​വെ​ച്ചാ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി കെ.​എം. ഷാ​ജി​യെ അ​യോ​ഗ്യ​നാ​ക്കി​യ​ത്. ആ​റ് വ​ര്‍​ഷ​ത്തേ​ക്കാ​യി​രു​ന്നു അ​യോ​ഗ്യ​ത. തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് പ​ഴ​യ​താ​യ​തി​നാ​ല്‍ ഇ​നി പ്ര​സ​ക്തി​യി​ല്ലെ​ന്ന് ഷാ​ജി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. എ​ന്നാ​ൽ, അ​യോ​ഗ്യ​ത സം​ബ​ന്ധി​ച്ച വി​ഷ​യം ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന് നി​കേ​ഷ് കു​മാ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ പി.​വി. ദി​നേ​ശ് കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.

നി​കേ​ഷ് കു​മാ​റി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ഇ​ന്ന് വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി അ​റി​യി​ച്ചു. മു​ന്‍​പ് സു​പ്രീം​കോ​ട​തി ഷാ​ജി​ക്ക് എം​എ​ല്‍​എ ആ​യി തു​ട​രാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും വോ​ട്ടിം​ഗ് അ​വ​കാ​ശ​മോ മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളോ ന​ല്‍​കി​യി​രു​ന്നി​ല്ല. അ​യോ​ഗ്യ​ത പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നാ​ല്‍ വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍ നി​ന്ന് ഷാ​ജി​ക്ക് വി​ല​ക്ക് നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം.

Latest News

Up